സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും;കേരളത്തിൽനിന്ന് 2 പേർ സെക്രട്ടേറിയറ്റിൽ
ചണ്ഡിഗഡ്:സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെര ഞ്ഞെടുത്തു. 75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതി നെതിരെ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങൾ എതിർപ്പ് രേഖപ്പെടുത്തി . പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആർ.ലതാദേവി, വി.എസ്.സുനിൽകുമാർ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പ്രായപരിധി മാനദണ്ഡം കർശനമാക്കിയ തോടെ കേരളത്തിൽ തന്നെ…

