കാണാതായ പെൺകുട്ടിയെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരണം.പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്നാണ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രിയിൽ അഞ്ചുരുളി ജലാശയത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്തെ ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം…

