
വീട്ടിൽ ഉറങ്ങിക്കിടക്കവെ മണ്ണിടിഞ്ഞു വീണു; വാൽപ്പാറയിൽ മുത്തശ്ശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം
തൃശൂർ: വാൽപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മുത്തശ്ശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഇവർ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഷോളയാർ ഡാം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ജ്ഞാനപ്രിയ. രാവിലെ പ്രദേശവാസികൾ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി. തൃശൂരിൽ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 159 കുടുംബങ്ങളിലെ 484 പേരാണ് ക്യാമ്പുകളിലുള്ളത്. 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളും…