
റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഗുരുതര പരിക്ക്; തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം. അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങിയായിരുന്നു അപകടം. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന്…