ബാലൺ ഡി ഓർ പുരസ്കാരം നേടി ഫ്രഞ്ച് താരം ഉസ്മാനെ ഡെംബലെ
2025ലെ ബാലണ്‍ ഡി ഓർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ലോക ഫുട്ബോളിലെ മികച്ച പുരുഷ താരമായത് പിഎസ്ജിയുടെ ഫ്രഞ്ച് സ്ട്രെെക്കർ ഉസ്മാനെ ഡെംബലെയാണ്. ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലില്‍ നിന്ന് ശക്തമായ പോരാട്ടമുണ്ടായെങ്കിലും ഇതിനെ മറികടന്ന് ഫുട്ബോളിലെ അമൂല്യ നേട്ടങ്ങളിലൊന്നായ ബാലണ്‍ ഡി ഓറിലെ മികച്ച താരമായി ഡെംബലെ മാറുകയായിരുന്നു. കഴിഞ്ഞ വർഷം പിഎസ്ജിക്കൊപ്പം നടത്തിയ തകർപ്പൻ പ്രകടനമാണ് ഡെംബലെയെ പുരസ്കാര നിറവിലേക്കെത്തിച്ചത്. പിഎസ്ജിക്കായി 53 മത്സരത്തില്‍ നിന്ന് 35 ഗോളും 16…

