വീഡിയോ ചിത്രീകരിക്കുന്നതിനായി ‘ഡെവിൾ ക്രാബിനെ’ കഴിച്ചു; ചുണ്ടുകൾ കടും നീല നിറമായി; വിഷം ഉള്ളിൽ വ്ലോഗർക്ക് ദാരുണാന്ത്യം
സമൂഹ മാധ്യമത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി ‘ഡെവിൾ ക്രാബ്’ കഴിച്ചതിനെ തുടർന്ന് ഫിലിപ്പീൻസ് ഫുഡ് വ്ലോഗർ മരിച്ചു. 51 -കാരിയായ എമ്മ അമിതാണ് മരണപ്പെട്ടത്. ഫെബ്രുവരി 4 ന് പലാവനിലെ പ്യൂർട്ടോ പ്രിൻസെസയ്ക്കടുത്തുള്ള ഒരു കണ്ടൽക്കാട്ടിൽ നിന്ന് എമ്മ അമിതും സുഹൃത്തുക്കളും ഡെവിൾ ക്രാബ് വിളവെടുത്തിരുന്നു. മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കടൽ ഒച്ചാണ് ഡെവിൾ ക്രാബ്. ഇത് വിളവെടുക്കുന്നതും തുടർന്ന് തേങ്ങാപ്പാലിൽ പാകം ചെയ്യുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ, പാകം ചെയ്ത മറ്റ് കടൽജീവികളോടൊപ്പം തയ്യാറാക്കിയ കടൽ ഭക്ഷണത്തിൽ…

