രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി
തിരുവനന്തപുരം :ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ സാധ്യതകൾക്കനുസരിച്ച് സംസ്ഥാനം അതിവേഗം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ പുരോഗതിക്കായി വിനിയോഗിക്കുക എന്നതാണു സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത്…

