കാസർകോട്ടെ പ്രമുഖ ജ്വല്ലറിയിലെ അവകാശ തർക്കം ഹൈക്കോടതിയിൽ
മെട്രോ ഗോൾഡ് സ്വർണ്ണക്കടയിൽ പ്രവേശിക്കുന്നത് ബന്ധുക്കൾ തടഞ്ഞതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാപക പാർട്‌ണർ കോടതിയെ സമീപിച്ചു; പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ അടിയന്തര ഉത്തരവ് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാരോപിച്ച് കോട്ടിക്കുളം സ്വദേശിയായ ഷാനവാസ് ബിഎച്ച് (32) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ്, ഹർജിക്കാരന്റെ ജീവനും കടയ്ക്കും സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം നൽകി. ഹർജി അന്തിമമായി പരിഗണിക്കുന്നതുവരെ ഈ സംരക്ഷണം തുടരുമെന്നാണ്…

