
കൊച്ചിയിലെ ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും; കാക്കനാട് ചികിത്സ തേടിയത് 350 പേർ
കൊച്ചി: കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സയിൽ. അഞ്ച് വയസിൽ താഴെയുള്ള 25 ഓളം കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നും രോഗബാധയുണ്ടായതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റുകളാണ് ഡിഎൽഎഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകളും ചികിത്സ തേടാനാണ് സാധ്യത. കിണർ, ബോർവെൽ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന്…