സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒപി.യും അധ്യാപനവും പൂര്‍ണമായി ബഹിഷ്‌കരിച്ച് സമരം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഗുരുതരമായി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. അതേസമയം, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം വിഭാഗങ്ങളെ…

