ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ് ; എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും
വാഷിങ്ടണ്‍: ഇറാന് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവര്‍ത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാന്‍ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാന്‍ നാവിക സേനയുടെ 10 കപ്പലുകളാണ് തകര്‍ത്തതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണവുമായി യുഎസ് പ്രതിരോധ…

