ഇരട്ട വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല; സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുണ്ടെങ്കിൽ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഒരു സർക്കുലർ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഉത്തരാഖണ്ഡിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് സുപ്രീം കോടതി ഇടപെട്ടത്. വ്യത്യസ്ത പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും, ഈ കാരണത്താൽ അവരുടെ നാമനിർദ്ദേശ പത്രിക തള്ളരുതെന്നും സർക്കുലറിൽ…

Read More

ബേപ്പൂരിൽ ബിഎൽഒയുടെ പേരിലും ഇരട്ടവോട്ട്; പരാതിയുമായി എൽഡിഎഫ്

കോഴിക്കോട്: ബേപ്പൂരിലെ ബിഎൽഒയുടെ പേരിലും ഇരട്ടവോട്ടെന്ന പരാതിയുമായി എൽഡിഎഫ്. പെരുമ്പിൽ മധു എന്നയാൾക്കെതിരെയാണ് പരാതി. സർക്കാർ ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ സംസ്ഥാന കൗൺസിലറും, കോഴിക്കോട് സർവ്വകലാശാലയിലെ ജീവനക്കാരുടെ സെനറ്റ് പ്രതിനിധിയുമാണ് മധു. ബേപ്പൂർ നിയോജകമണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ നൂറ്റിപ്പതിനൊന്നാം ബൂത്തിലും ഇദ്ദേഹം ബിഎൽഒ ആയി പ്രവർത്തിക്കുന്ന 101-ാം ബൂത്തിലും വോട്ട് ചേർത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ബന്ധപ്പെട്ട വരണാധികാരികൾക്ക് പരാതി നൽകി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial