അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ
കണ്ണൂർ: അച്ചാറിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ മൂന്നുപേർ പിടിയിൽ. ചക്കരക്കല്ലിൽ ഇന്നലെയായിരുന്നു സംഭവം. ചക്കരക്കല്ല് സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്. ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും…