കുറ്റകൃത്യങ്ങളെ വർഗ്ഗീയവത്കരിക്കുന്നത് അപകടകരം ; കെ എൻ എം
കൽപ്പറ്റ : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കുറ്റ കൃത്യങ്ങളെ ജാതിയുടെയും മതത്തിൻ്റെയും നിറം നൽകി വർഗ്ഗീയവൽകരിക്കുന്നത് അപകടകരമായ കുറ്റകൃത്യമാണന്നും സമൂഹത്തിൽ ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവുകളുണ്ടാക്കുന്നവരെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കെ.എൻ എം മർകസുദ്ദഅ് വ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. ഇളം തലമുറയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കാൻ അവർക്ക് ക്രിയാത്മകമായി വ്യാപൃതരാകാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇഫ്താർ സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു .കെ…

