
ഒരു സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗം സംസ്ഥാനത്തു എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുകയാണെന്നു റിപ്പോർട്ട്
തിരുവനന്തപുരം: ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്പോൾ എച്ച്ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തിൽ 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ലഹരി ഉപയോഗിക്കാനായി സിറിഞ്ചുകൾ പങ്ക് വെച്ചതാണ് എച്ച്ഐവിക്ക് കാരണമായത്. ഈവിധം എച്ച്ഐവി ബാധിച്ചവർ നിലവിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് കുത്തിവെക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം മലപ്പുറം…