
സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട് അമൃതാണത്, പ്രായമാകുന്നതിനെ തടയും; വെളിപ്പെടുത്തലുമായി നടി
മുംബൈ: പരേഷ് റാവലിന് പിന്നാലെ സ്വന്തം മൂത്രം കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് നടി അനു അഗര്‍വാളും. താനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു. മൂത്രത്തെ അമൃത് എന്നാണ് നടി വിശേഷിപ്പിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നടി. നടന്‍ പരേഷ് റാവല്‍ തന്റെ കാല്‍മുട്ടിലെ പരിക്കില്‍…