ഇന്ന് വൈകിട്ട് 7 മണി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ മദ്യവിൽപ്പന പൂർണമായി നിരോധിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി രണ്ടുദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് വരെ മദ്യവിൽപ്പന പൂർണമായി നിരോധിച്ചിരിക്കും. കൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് 4-നും സംസ്ഥാനത്ത് മദ്യവിൽപ്പന അനുവദിക്കില്ല. ഏപ്രിൽ 9-നുള്ള വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപാണ് ഡ്രൈ ഡേ പ്രാബല്യത്തിൽ വരുന്നത്. ഏതെങ്കിലും മണ്ഡലങ്ങളിൽ റീപോളിങ് ആവശ്യമായാൽ, ആ ദിവസങ്ങളിലും അതത് പ്രദേശങ്ങളിൽ…

