
ചടയമംഗലം നിയോജകമണ്ഡലത്തിലെ ഒരുപഞ്ചായത്തിലും ഒറ്റയ്ക്കുനിന്നാൽ സി.പി.എം ജയിക്കില്ല; സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ
കൊല്ലം: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ. സിപിഐ – സിപിഎം സംഘർഷം നിലനിൽക്കുന്ന കടയ്ക്കലിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഗുണംചെയ്യുക വർഗീയ ഫാസിസ്റ്റ് ശക്തികൾക്കാണെെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫാസിസത്തിനെതിരേ ഒരുമിച്ചു പോരാടേണ്ട സമയത്ത് കമ്പിപ്പാര, വടിവാൾ, ബോംബ് രാഷ്ട്രീയമാണ് സി.പി.ഐക്കെതിരേ സി.പി.എം. നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം വളർത്തുന്ന ക്രിമിനലുകൾ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു….