ഗസ്റ്റ് അധ്യാപക നിയമനം; വിരമിച്ചവരെയും പരി​ഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപകരായി 70 വയസു വരെയുള്ള വിരമിച്ചവരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു. ഭരണപക്ഷത്ത് നിന്നടക്കം വിമർശനം ഉയർന്നതോയാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ , എഐഎസ്എഫ് എന്നീ ഭരണാനുകൂല സംഘടനകൾ രംഗത്തെത്തിയിരുന്നു. ഉത്തരവ് യുവജന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനായി പതിനായിരക്കണക്കിന് ഉദ്യോഗർത്ഥികൾ കാത്തുനിൽക്കുമ്പോഴാണ് വിരമിച്ച അധ്യാപകരെ തന്നെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാൻ പറയുന്നത്.ഇത് യുവജനങ്ങളിൽ താൽക്കാലിക തൊഴിൽ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ…

Read More

മണര്‍കാട് ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറിൽ ഇരു വിഭാഗത്തിനും പരിക്ക്

മണര്‍കാട് ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. കല്ലേറില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് പരുക്കേറ്റു.സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ്. ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി…

Read More

അപവാദ പ്രചരണം വി ഡി സതീശൻ മാപ്പുപറയണം: ഡി വൈ എഫ് ഐ വക്കീൽ നോട്ടീസ് അയച്ചു

മലപ്പുറം :തുവ്വൂരിൽ യുത്ത് കോൺഗ്രസ്‌ നേതാവ് കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി വക്കീൽ നോട്ടീസ് അയച്ചു. കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു മുൻഡിവൈഎഫ്ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത് കളവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം…

Read More

ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു, ചീത്ത വിളിച്ചു; പേട്ട സ്റ്റേഷനിൽ സംഘർഷം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചെന്നും തെറി വിളിച്ചെന്നും ആരോപിച്ച് തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സംഘർഷം. സിപിഐഎം നേതാക്കളും പൊലീസും തമ്മിൽ ആയിരുന്നു സംഘർഷം. ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ ഹെൽമെറ്റ്‌ പരോശോധനയ്ക്കിടെ തെറി വിളിച്ചുവെന്നും പുറത്ത് മർദ്ദിച്ചു എന്നുമാണ് ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉൾപ്പടെയുള്ളവർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തെറി വിളിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പേട്ട സ്റ്റേഷന് മുൻപിൽ സിപിഐഎം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചു കൂടി. ഇവർ സ്റ്റേഷന്‌ മുൻപിൽ…

Read More

പത്തനംതിട്ടയിൽ ഗർഭിണിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിലായി. വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പുളിക്കീഴിലാണ് സംഭവം. ഡി വൈ എഫ് ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ യാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാർ ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതിനൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന്…

Read More

പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

പാറശ്ശാല: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ പൊൻവിളയിലാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച സ്തൂപം അടിച്ചുതകർത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്നാണ് ആരോപണം. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രവർത്തകരുടെ ആവശ്യം. സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ മൂന്ന് പോലീസ് സ്‌റ്റേഷനുകളിൽനിന്നുള്ള പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സംഭവത്തിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial