
ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി നൽകാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ പരാജയപ്പെടുമെന്ന ഭീതിയിൽ പ്രതിപക്ഷം എന്തും വിളിച്ചു പറയുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയാണുള്ളതെന്നും ശിവൻകുട്ടി വിമർശിച്ചു. അതേസമയം, പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സിപിഎം…