Headlines

എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം

തിരുവനന്തപുരം: എംപുരാന്‍ സിനിമയെച്ചൊല്ലി വിവാദമുണ്ടാക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു തന്നെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം. സെന്‍സര്‍ ബോര്‍ഡിന് നിയമത്തിനു കീഴില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില…

Read More

എമ്പുരാന് കടുംവെട്ട്; പതിനേഴ് ഭാഗങ്ങൾ ഒഴിവാക്കും

വിമർശനങ്ങള്‍ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുക നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്‍ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ചയോ‌ടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്‍റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇത് റീ സെൻസറിംഗ് അല്ല,…

Read More

ബോക്സ് ഓഫീസിന് തീയിട്ട് എമ്പുരാൻ; രണ്ടാം ദിവസം പൂർത്തിയാകും മുന്നേ 100 കോടി ക്ലബ്ബിൽ

100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം ചോടിപ്പിച്ച സംഘപരിവാർ ഉയർത്തിയ ഹേറ്റ് ക്യാമ്പയിൻ മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലെത്തിയത്. നൂറു കോടി ക്ലബിലെത്തിയ വിവരം മോഹൻലാലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയത്തിന്റെ ഭാഗമായതിന് ആരാധകർക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയും താരം രേഖപ്പെടുത്തി. സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കു‍മ്പോഴാണ് ഒരു…

Read More

എമ്പുരാന്‍ വിവാദം സെന്‍സര്‍ ബോര്‍ഡിലെ ആർ എസ് എസ് നോമിനികള്‍ക്കെതിരെ ബിജെപി;സെന്‍സറിങ്ങില്‍ വീഴ്ച

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ സെൻസർ ബോർഡിലെ ആർ എസ് എസ് അംഗങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിൽ സംഘ്പരിവാർ സംഘടനകൾക്കെതിരെ വിമർശനം ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യോഗത്തിൽ വിമർശനം ഉയർന്നത്. അതേസമയം എമ്പുരാൻ്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ വ്യക്തമാക്കി. സിനിമയിൽ ചില പരാമർശങ്ങൾ മാറ്റാൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു യോഗത്തിലെ വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ…

Read More

എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ;’ബിജെപിയെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ചിട്ടുണ്ട്; പൃഥ്വിയുടെയും മോഹൻലാലിന്റെയും ധൈര്യം

എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ. മുംബൈ ഐനോക്‌സില്‍ നിന്ന് ചിത്രം കണ്ട ശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്ലോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘എംപുരാന് ഓസ്‌കര്‍, ധൈര്യത്തിനുള്ളത്’, എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ഈശ്വറിന്റെ വാക്കുകൾ “സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസിറ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ട്. അത് എംപുരാനിൽ പൃഥ്വിരാജിന് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയവും നിലപാടും ആശയവുമൊക്കെ…

Read More

മോഹന്‍ലാലിന്റെ മോളിവുഡെന്ന് ചുമ്മാ പറയുന്നതല്ല; ആദ്യ ദിനം നേടിയത് 65 കോടി

     മോഹന്‍ലാലിന്റെ മോളിവുഡെന്ന് ചുമ്മാ പറയുന്നതല്ല, വേള്‍ഡ്‌വൈഡായാലും കേരളത്തിലായാലും ഈ കളക്ഷന്‍ ഇനി തകര്‍ക്കാന്‍ പുള്ളി തന്നെ വിചാരിക്കണംകാത്തിരിപ്പിനൊടുവില്‍ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ റിലീസാണ് എമ്പുരാന് ലഭിച്ചത്. ബുക്കിങ് ആരംഭിച്ച ദിവസം തൊട്ട് പല കളക്ഷന്‍ റെക്കോഡുകളും എമ്പുരാന്‍ തകര്‍ത്തിരുന്നു. ആദ്യദിന കളക്ഷനില്‍ ലിയോ എന്ന അന്യഭാഷാചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ മറികടക്കുമോ എന്നായിരുന്നു പലരും സംശയിച്ചിരുന്നത്. എന്നാല്‍ റിലീസിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ പ്രീ സെയിലിലൂടെ ലിയോയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ എമ്പുരാന്‍…

Read More

എമ്പുരാൻ കാണരുത്; ബഹിഷ്കരണ ആഹ്വാനവുമായി സംഘപരിവാർ

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ നേർകാഴ്ച‌യിലേക്ക് വിരൽചൂണ്ടുന്ന എമ്പുരാന്റെ പ്രമേയത്തിൽ കലുഷിതരായി RSS പ്രവർത്തകർ. ലസിത പാലക്കൽ, ശശികല തുടങ്ങി മുതിർന്ന RSS നേതാവ് ജെ നന്ദകുമാർ അടക്കം നിരവധി പ്രവർത്തകരാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. പൃഥ്വിരാജിനെതിരെയും രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശങ്ങൾ ഉയരുന്നുണ്ട്

Read More

ആദ്യ ഷോ കഴിഞ്ഞതേ ഉള്ളു, ഇറങ്ങി എമ്പുരാന്റെ വ്യാജനും; ടെലഗ്രാമിലും സൈറ്റുകളിലും പ്രചരിക്കുന്നു

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകൾ പൂർത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു….

Read More

എമ്പുരാൻ പ്രദർശനം ആരംഭിച്ചു;ആകാംഷയുടെ കൊടുമുടിയിൽ ആരാധകർ

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്….

Read More

‘എംപുരാൻ ചരിത്ര വിജയമാവട്ടെ’; ആശംസകളുമായി മമ്മൂട്ടി, നന്ദി പറഞ്ഞ് പൃഥ്വി

ഏറെ നാളത്തെ മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എംപുരാൻ നാളെ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എംപുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. “എംപുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial