Headlines

വിവാദത്തിനിടയായ സിനിമ കാണേണ്ടതാണെന്ന് തോന്നി; എമ്പുരാൻ കാണാനെത്തി എം കെ സാനു

കൊച്ചി: പൃഥിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ കാണാനെത്തി എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു. വിവാദത്തിനിടയായ സിനിമ കാണേണ്ടതാണ് എന്ന് തോന്നിയ സാഹചര്യത്തിലാണ് തിയറ്ററിൽ എത്തിയതെന്നും സിനിമ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ ധാരാളം പീഡനം നിരപരാധികൾ ഭരണകൂടത്തിൽ നിന്ന് നേരിട്ടുവെന്നും എം കെ സാനു പറഞ്ഞു. വർഗീയതയുടെ പേരിൽ കൂട്ടക്കൊല നടന്നതാണ് സിനിമയുടെ പ്രതിപാദ്യം. സിനിമയിൽ നിന്ന് പല ഭാഗങ്ങളും നീക്കം ചെയ്തത് തെറ്റാണ്. കാട്ടിലെ വന്യമൃഗങ്ങൾക്ക് ഒപ്പം ജീവിക്കുന്നതാണ് നാട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലതെന്ന തോന്നൽ ഭരണകൂടം ഉണ്ടാക്കുന്നുവെന്നും എം…

Read More


’40 വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ’: എമ്പുരാനെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍

തലശ്ശേരി: മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് സാക്ഷ്യപ്പെടുത്തുകയാണ് തീയറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ബഷീര്‍ ഈകാര്യം പറയുന്നത്.റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള  ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്, എന്നാണ് ലിബര്‍ട്ടി ബഷീറിന്‍റെ പോസ്റ്റ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം എന്റെ നാൽപ്പത്…

Read More

എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. സിനിമയിലെ ചില ഭാഗങ്ങൾ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ ഫെയ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും…

Read More

എമ്പുരാൻ വിവാദങ്ങൾക്കിടെ സിനിമ കാണാൻ മുഖ്യമന്ത്രിയും കുടുംബവുമെത്തി.

തിരുവനന്തപുരം: എമ്പുരാൻ വിവാദങ്ങൾക്കിടെ സിനിമ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമെത്തി. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിനിമയിലെത്തിയത്. ചിത്രം വലിയ വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയതെന്നതാണ് ശ്രദ്ധേയം.മാർച്ച് 27-ന് റിലീസ് ചെയ്ത പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ‘എമ്പുരാൻ’ സിനിമയ്‌ക്കെതിരെ സംഘപരിവാർ അനുകൂലികളിൽ നിന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നത്. പല ബിജെപി പ്രവർത്തകരും സിനിമയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിനിമ സെൻസർ ചെയ്‌തപ്പോൾ ഉള്ളടക്കം…

Read More

എംപുരാൻ ചിത്രത്തെ കുറിച്ചുള്ള നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി

എംപുരാൻ ചിത്രത്തെ കുറിച്ചുള്ള നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാന് പിന്തുണയുണ്ടോ എന്ന് ചോദിക്കാനൊരുങ്ങിയ മാധ്യമ പ്രവര്‍ത്തകനെ തടസപ്പെടുത്തുകയും നല്ല കാര്യങ്ങള്‍ സംസാരിക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എമ്പുരാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളുടെ ആവിഷ്‌കാരം ഹിന്ദുത്വ സംഘടനകള്‍ക്ക് എതിരാണെന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും മുതിര്‍ന്ന ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞത്. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ബി.ജെ.പി. പരസ്യമായി രംഗത്തുവന്നില്ലെങ്കിലും വ്യക്തിപരമായ അഭിപ്രായമെന്ന നിലയില്‍ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും…

Read More

ബുക്ക് മൈ ഷോയ്ക്ക് തീയിട്ട് സ്റ്റീഫച്ചായൻ, എമ്പുരാൻ ബുക്കിംഗ് തുടങ്ങി ഒരു മണിക്കുനുള്ളിൽ ബുക്ക് ചെയ്തത്  86000 ടിക്കറ്റുകൾ

മലയാള സിനിമാപ്രേമികൾ ഏതാനും ദിവസങ്ങളായി എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് തന്നെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങിയ ഉടന്‍ തന്നെ തിയേറ്ററുകൾ നിറയുകയാണ്. റെക്കോർഡ് വിൽപ്പനയാണ് ബുക്ക് മൈ ഷോയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറുനുള്ളിൽ എൺപത്തി ആറായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയിരിക്കുന്നത് തൃശൂർ രാഗത്തിലെ ആദ്യ 5 ദിവസത്തെ മുഴുവൻ ടിക്കറ്റും ഒരു മണിക്കൂറിനുള്ളിൽ ബുക്കിംഗ് തീർന്നു. ഇന്ത്യൻ ബോക്സ് ഓഫീസിലെ പല…

Read More

ആരാധകർ കാത്തിരുന്ന എംപുരാൻ്റെ ട്രെയ്ലർ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial