തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം; എസ്‌ഐയെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു
ചെന്നൈ : തിരുപ്പൂരിൽ എസ്‌ഐയെ കേസിലെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ ആണ് മരിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ പോലീസ് പ്രതികരിച്ചത്. പ്രതിയെ കീഴടക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ഐയെ വെടിവെച്ച കേസിലെ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് തിരുപ്പൂരിൽ എസ്‌ഐയെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. സ്പെഷ്യൽ എസ്‌ഐ…

