ആറ് മാസത്തിനകം ഇവിക്കും പെട്രോള്‍ വാഹനങ്ങള്‍ക്കും ഒരേ വില, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയാണെന്നും, ഇന്ധന ഇറക്കുമതിക്കായി രാജ്യം പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ക്ലീന്‍ എനര്‍ജിയിലേക്ക് മാറുന്നത് നിര്‍ണായകമാണെന്ന് ഗഡ്കരി പറഞ്ഞു. ‘അടുത്ത 4-6 മാസത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും,’…

