സ്കൂളുകളിൽ ഓണ പരീക്ഷക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂൾ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്‌ച നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന് വെള്ളിയാഴ്‌ചയാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട് മുതൽ 4.15 വരെയായിരിക്കും. ഒന്ന്,…

