ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി
പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ധാര്‍മികത ഉണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. പരാതി നല്‍കിയ യുവതിയുടെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചതായും…

