മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വിദേശത്ത് ജോലി വാങ്ങിയവരിലേക്കും; 8 സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരുണ്ടെന്ന് സൂചന
മലപ്പുറം: മലപ്പുറത്തെ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയെക്കുറിച്ചുള്ള അന്വേഷണം സര്‍ട്ടിഫിക്കറ്റ് കൊണ്ട് വിദേശത്തടക്കം ജോലി വാങ്ങിയവരിലേക്കും. അഞ്ചു വർഷത്തിലേറെയായി ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകൾ വ്യാജസർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പലഘട്ടങ്ങളിലായി പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ പത്തുലക്ഷത്തിലേറെപ്പേര്‍ക്ക് സംഘം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതായി അന്വേഷണസംഘം സംശയിക്കുന്നു. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആറുമാസംകൊണ്ടു കിട്ടുന്ന ബിരുദ…

