Headlines

ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടുത്തം;മൂന്ന് സ്കൂൾ ബസുകൾ പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകൾക്ക് തീപിടിച്ചു. മൂന്ന് സ്കൂൾ ബസ്സുകൾ പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി. ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. 2. 45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത് സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. രണ്ട് വലിയ ബസുകളും ഒരു മിനി…

Read More

കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈല്‍സിന്‍റെ കെട്ടിടത്തില്‍ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈല്‍സിലാണ് തീപിടിത്തമുണ്ടായത് അല്‍പ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈല്‍സിന്‍റെ രണ്ടും മൂന്നു നിലകളില്‍ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്‌ ഫെയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെ പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു

Read More

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച്‌ രക്ഷിച്ച്‌ പതിനഞ്ചുകാരന്‍

പത്തനംതിട്ട: കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നര്‍ ഒഴിച്ചശേഷം രണ്ടാനച്ഛന്‍ വീടിന് തീവെച്ചു. വീടിന് തീപിടിച്ചതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളില്‍ നിന്നും അനുജത്തിയെ 15-കാരനായ സഹോദരന്‍ സാഹസികമായി രക്ഷിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് തീയിടുകയായിരുന്നു അപകടത്തില്‍ പൊള്ളലേറ്റെങ്കിലും 15കാരന്‍ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍…

Read More

തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ചു; വസ്ത്രങ്ങളില്‍ തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

അരുവിക്കര : തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു. അരുവിക്കര മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. സുമതി പുതച്ചിരുന്ന പുതപ്പിനും തീ പിടിച്ചതോടെ ആളിക്കത്തുകയായിരുന്നു.

Read More

ചാത്തന്നൂരിൽ വൻ തീപിടിത്തം ഫയര്‍ഫോഴ്‌സിന്‍റെ 10 യൂണിറ്റുകള്‍ എത്തി തീ അണച്ചു

കൊല്ലം ചാത്തന്നൂരിലെ ട്രോറിയല്‍ മെറ്റല്‍സ് പെയിന്റ് ഷോറൂമില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പിൻഭാഗത്തുനിന്നും വലിയ ശബ്ദത്തോടെ പടർന്ന തീ നിമിഷങ്ങള്‍ക്കകം ഷോറൂമിലേക്ക് പടരുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരൻ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. വിവരമറിഞ്ഞെത്തിയ കടപ്പാക്കട, ചാമക്കട, പരവൂർ, കല്ലമ്ബലം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പത്തോളം ഫയർ ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയോട് ചേർന്നുണ്ടായിരുന്ന കിളിക്കൂട്ടിലെ പക്ഷികള്‍ തീപിടിത്തത്തില്‍ വെന്തുചത്തു. ഏകദേശം 75…

Read More

കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിയമർന്നു

കൊച്ചി: കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം. ഏറെ തിരക്കേറിയ ധാരാളം ആളുകൾ ദിനംപ്രതി ഒഴുകിയെത്തുന്ന നഗരത്തിലെ വ്യാപാര കേന്ദ്രമാണ് ബ്രോഡ്‌വേ. ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. കളിപ്പാട്ട കടകൾ, ഫാൻസി സ്റ്റോറുകൾ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് തീ പിടിച്ചത്. ഈ കടകളെല്ലാം പൂർണ്ണമായും കത്തിയമർന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ വളരെ വേഗം പടർന്നു പിടിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്തേക്ക് എത്തുകയും അഗ്നിരക്ഷാ സേനയെ വിവരം…

Read More

തലശ്ശേരിയിൽ വൻ തീപിടിത്തം;പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം

കണ്ണൂർ: തലശ്ശേരിയിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എന്ന പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 5 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്

Read More

ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം

  വർക്കല : തിരുവനന്തപുരം വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്. ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ കൂനയിൽ നിന്ന് തീ പടരുകയായിരുന്നു. റിസോർട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറിവിൽ താമസക്കാരായ മറ്റ് വിദേശികളുടെ…

Read More

കൊല്ലത്ത് വൻതീപിടിത്തം; കുരീപ്പുഴ കായലില്‍ കെട്ടിയിട്ടിരുന്ന പത്ത് ബോട്ടുകള്‍ കത്തിനശിച്ചു

തീപിടിത്തത്തെ തുടർന്ന് കൊല്ലത്ത് പത്ത് ബോട്ടുകള്‍ കത്തിനശിച്ചു. കുരീപ്പുഴ കായലിലില്‍ കെട്ടിയിരുന്ന ബോട്ടുകളാണ് നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നാണ് വിവരം. കുളച്ചല്‍, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചത്. കായലില്‍ ഉണ്ടായിരുന്ന…

Read More

ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 24 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial