ഫ്രാൻസിസ് ജോർജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത
കോട്ടയം: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുവാൻ സാധ്യത തെളിഞ്ഞു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച 14നു പൂർത്തീകരിച്ച ശേഷം കേരള കോൺഗ്രസ് നേതൃയോഗം ചേരും. തുടർന്നു ഫ്രാൻസിസ് ജോർജിനെ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിലെ (എം) സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ തന്നെയായിരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.രാഷ്ട്രീയ നേതാവായിരുന്ന കെ.എം. ജോർജ്ജിന്റെ പുത്രനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽ നിന്നും പാർലമെന്റ് അംഗമായിട്ടുണ്ട്. വിദേശകാര്യം,…

