വേഷം മാറി തട്ടിപ്പ്; 8 മാസത്തെ ഒളിവ്, 500ൽ അധികം പേരെ പറ്റിച്ച പ്രതിപിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് പണംതട്ടിയ ബെഥനി ടൂർസ് ഡയറക്ടർ അറസ്‌റ്റിൽ. തൊടുപുഴ സ്വദേശി ജ്യോതിഷിനെ ബെംഗളൂരുവിൽ നിന്നാണ് കൊച്ചി സെൻട്രൽ പൊലീസ് പിടികൂടിയത്. ഒന്ന് മുതൽ മൂന്ന് ലക്ഷം വരെയാണ് ഓരോ ഉദ്യോഗാർഥികളിൽ നിന്ന് ജ്യോതിഷ് തട്ടിയത്. എട്ട് മാസമായി പൊലീസിനെ വെട്ടിച്ച് നടന്ന ജ്യോതിഷ് ഒടുവിൽ കുടുങ്ങി. കൊച്ചിയിൽ മുങ്ങിയ ജ്യോതിഷ് ബെംഗളൂരുവിലാണെന്ന് സെൻട്രൽ പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയും സംഘവും രണ്ട് തവണ ബെംഗളൂരുവിലെത്തിയെങ്കിലും…

