ഇൻസ്റ്റഗ്രാം വഴി തട്ടിപ്പ്; ‘കിനാവിൻ്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം ഐഡിയിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട്: ‘കിനാവിൻ്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം ഐഡിയിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് പിടികൂടിയത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയിൽ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ, കൈക്കലാക്കിയെന്ന പരാതിയിലാണ് പൊലീസ് നടപടി. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വർണാഭരണവുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തിയാണ് സ്വര് ണാഭരണം ഇയാള് സ്വരങ്ങള് തട്ടിയെടുത്തിരുന്നത്. നിരവധി…

