വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിവാദം; വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചു
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ചില വിദ്യാർഥികളെക്കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘിന്റെ ‘ഗണഗീതം’ ആലപിപ്പിച്ചത് വിവാദമായി. ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ തങ്ങളുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ “ദേശഭക്തിഗാനം” എന്ന കുറിപ്പോടെ പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. സർക്കാർ പരിപാടികൾ ആർഎസ്എസ്സുമായി ബന്ധിപ്പിക്കുന്നതായുള്ള വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഭവം വന്ദേഭാരത് ഉദ്ഘാടന വേളയിൽ നടന്നത്. ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത കുട്ടികളാണ് ഗീതം ആലപിച്ചതെന്നാണ് വിവരം. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ…

