Headlines

വീണ്ടും ഗുണ്ടാ ആക്രമണം; തലസ്ഥാനത്ത് യുവാവിന്റെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വഞ്ചിയൂർ – ചിറക്കുളം കോളനിയിലെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മരകായുധവുമായി വാഹനത്തിലെത്തിയ അഞ്ചംഗ സംഘം പിടിയിലായി. ആക്രമണത്തിന് പ്രതികാരം ചെയ്യാനെത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വഞ്ചിയൂർ ചിറക്കുളം കോളനി ടി.സി. 27/2146-ൽ സുധി(22)നെ ആക്രമിച്ചത്. കണ്ണിനു കുത്തേറ്റ് സുധിൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തെത്തുടർന്ന് ചിറക്കുളം സ്വദേശികളായ അഞ്ചുപേർക്കെതിരേ വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സുധിന്റെ വീട്ടിൽ എത്തിയ സുഹൃത്തുക്കളെ അക്രമിസംഘം തടഞ്ഞതാണ് തുടക്കം. വ്യാഴാഴ്ച…

Read More

തിരുവനന്തപുരം അമ്പൂരിയിൽ ലഹരി സംഘത്തിൻ്റെ ഗുണ്ടാ ആക്രമണം; പാസ്റ്റർക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റുPublished 4തിരുവനന്തപുരം വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഒരു വീടിന്റെ…

Read More


ആലുവയിൽ ഗുണ്ടാ ആക്രമണം, കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു, 4 പേർക്ക് പരിക്ക്

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്ന് രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി സുലൈമാനാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial