
അയോധ്യയിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ, 3 യുവാക്കൾ അറസ്റ്റിൽ
അയോധ്യ: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച മുതൽ അയോധ്യയിൽ പെൺകുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയായ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം…