ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് സ്‌ക്വാഡ് പിടികൂടി
ആറ്റിങ്ങൽ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന സിലിണ്ടറുകൾ പിടികൂടിയത്. അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ 540 ഓളം സിലിണ്ടറുകളാണ് പിടികൂടിയത്. വിനോദ് ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സൂപ്പർ ഗ്യാസ് എന്ന് പേരുള്ള സിലിണ്ടറുകളാണ് കൂടിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നത്

