ഗാസയെ ഒഴിപ്പിച്ചതിന് ശേഷം അവിടം റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്
ഗാസയില്‍ പലസീനികളെ വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം.2023 ഒക്ടോബര്‍ മുതല്‍ 65,100-ലധികം പലസ്തീനികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ഗാസ സിറ്റി മുഴുവനായും പിടിച്ചെടുക്കാന്‍ കരയാക്രമണം കൂടി ശക്തിയാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതിനിടയില്‍ ഗാസയെ ഒഴിപ്പിച്ചതിന് ശേഷം അവിടം റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്. തകര്‍ക്കുന്ന ഘട്ടം ഞങ്ങള്‍ പൂര്‍ത്തിയാക്കി, ഇനി പുതിയത് നിര്‍മിക്കുകയാണ് ചെയ്യേണ്ടത്. യുദ്ധത്തിന് ചെലവഴിച്ച പണം റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിലൂടെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും…

