
മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം വർധിക്കുന്നു;സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി
മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി. ഇതുവരെ 140 കേസുകളിലാണ് ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച രോഗം ബാധിച്ച് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ 36കാരൻ മരിച്ചു. ധയാരി പ്രദേശത്തെ 60 വയസ്സുള്ള ആളാണ് മരിച്ച മറ്റൊരാൾ. രോഗം സ്ഥിരീകരിച്ച പകുതിയിലേറെ പേർ 30 വയസ്സിൽ താഴെയുള്ളവരാണ്. സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളിൽ 98…