21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതന്റെ പ്രായശ്ചിത്തം

പാലക്കാട് : 21 വര്‍ഷം മുമ്പു വഴിയില്‍ കളഞ്ഞുപോയ മൂന്നരപ്പവന്റെ സ്വര്‍ണമാല കിട്ടിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രായശ്ചിത്തം ചെയ്തു. അന്നത്തെ ജീവിത സാഹചര്യത്തില്‍ അതെടുത്ത് ഉപയോഗിച്ചുപോയ ആള്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ആ കുറ്റബോധം തീര്‍ത്തത്. സ്വര്‍ണത്തിന്റെ വില എണ്‍പതിനായിരത്തിലെത്തുമ്പോഴാണ് അന്നത്തെ മാലയുടെ അത്രയും തൂക്കം വരുന്ന പുതിയ മാല വാങ്ങി അജ്ഞാതന്‍ ഉടമക്ക് പാഴ്‌സലായി അയച്ചത്. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലാണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവന്‍…

Read More

കെഎസ്ആർടിസി ബസിൽ വച്ച് പോത്തൻകോട് സ്വദേശിയുടെ 20 പവൻ സ്വർണം നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ സ്വർണം നഷ്ടമായി. പോത്തൻകോട് സ്വദേശിനിയായ ഷമീന ബീവിയുടെ 20 പവൻ സ്വർണമാണ് നഷ്ടമായത്. സ്വർണം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വെച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 320 രൂപ കുറവ് 

ഇന്നലത്തെ സ്വർണവില വർധനയിൽ നിരാശപ്പെട്ട് ഇരുന്നവർക്ക് ഒരു സന്തോഷവാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിഞ്ഞു. ഒരു ഗ്രാം പൊന്നിന് 9,170 രൂപയാണ് വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസം ഇരുപത്തിമൂന്നാം തീയതി വില 75,040 രൂപയില്‍ എത്തിയിരുന്നു. അതിൽ നിന്നും ഏറെ താ‍ഴെയാണിപ്പോൾ സ്വർണവില.ഓരോ വര്‍ഷവും ടണ്‍…

Read More

ആലപ്പുഴക്കാരി അനാമിക, കൂട്ടിന് ഭർത്താവും, പ്രണയം നടിച്ച് യുവാവിനെ രാത്രി വിളിച്ച് വരുത്തി, സ്വർണമാല മോഷ്ടിച്ചു

          ആലപ്പുഴ : ആശ്രുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശേരി സ്വദേശിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ഒന്നര പവന്‍റെ സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയില്‍. എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ, നിധിന്റെ ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാര്‍ എന്നിവര്‍ ചേർന്നാണ് മോഷണം നടത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് കഴിഞ്ഞ 17ന് രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപം വിളിച്ചു വരുത്തി…

Read More

916 മുദ്ര പതിപ്പിച്ച വ്യാജസ്വർണം പണയം വയ്ക്കാനായി ബാങ്കിലെത്തി;നാലു പേർ അറസ്റ്റിൽ

കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം. 4 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച്ച സ്വർണം പണയം വച്ച് പണം എടുക്കാനായി 26.400 ഗ്രാം വ്യാജ സ്വർണവുമായാണ് ഇവർ ബാങ്കിലെത്തിയത്. 916 മുദ്ര പതിപ്പിച്ച വ്യാജ സ്വ‍ർണമാണ് കൊണ്ടു വന്നത്. ജീവനക്കാർക്ക് സംശയം തോന്നിയതോടെ കൂടുതൽ പരിശോധന നടത്തുകയും ഇത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാജ സ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് കൊല്ലംപാറയിലെ വി.രമ്യ (32), കരിന്തളം സ്വദേശികളായ…

Read More


ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; നടി രന്യ റാവു ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ദുബായിയിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ്…

Read More

ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി. 172 ഗ്രാം സ്വര്‍ണമായി സൗദിയിലെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. SV756 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. ബാഗേജിന്റെ എക്‌സ്-റേ സ്‌കാനിങ് നടത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശബ്ദിച്ചതോടെ അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറില്‍ കെട്ടിയ നിലയില്‍ ഈന്തപ്പഴം കണ്ടെത്തിയത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. സ്വര്‍ണം പിടിച്ചെടുത്ത വിവരം…

Read More

മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 15 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം. മാറനല്ലൂരിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന മോഷ്ടാവ് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയ സതീഷും കുടുംബവും തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാഞ്ഞതോടെ പിന്നിലെത്തിയപ്പോഴാണ് അവിടെ വാതിൽ തുറന്ന നിലയിൽ കണ്ടത്. മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷ്ടാവ് കവർന്നു. പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന…

Read More

എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളുമായി ജമ്മു കശ്മീർ സ്വദേശികൾ കസ്റ്റംസിന്റെ പിടിയിൽ

ന്യൂഡൽഹി: വിമാനത്താവളത്തിൽ എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളുമായി ജമ്മു കശ്മീർ സ്വദേശികൾ കസ്റ്റംസിന്റെ പിടിയിൽ. വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ നാണയങ്ങൾ പിടിച്ചെടുത്തത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇറ്റലിയിലെ മിലാനിൽ നിന്നെത്തിയതായിരുന്നു ഇരുവരും. എവിടേക്ക് കൊണ്ടുപോകാനാണ് സ്വർണം കൊണ്ടുവന്നതെന്നത് ഉൾപ്പെടെ വിശദമായി അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. ജമ്മു കശ്മീർ സ്വദേശികളായ രണ്ട് പേരെയും വന്നിറങ്ങിയതു മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയായിരുന്നു. ഇരുവരെയും കുറിച്ച് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു….

Read More

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 94 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 1141 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ബുധനാഴ്ച എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ യാത്രികന്റെ പക്കൽനിന്ന് പരിശോധനക്കിടെയാണ് സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 94.53 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കുഴമ്പുരൂപത്തിലുള്ള വസ്തുവിൽ ചേർത്ത് ഒളിപ്പിച്ചുകടത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial