
മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് റൂറൽ മേഖലയിൽ മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പാങ്ങോട് കൊച്ചാലംമൂട് സ്വദേശി ഇർഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ വള പണയം വയ്ക്കുന്നതിനാണ് ഇരുവരും എത്തിയത്. വള നൽകി 40000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, വള ഉരച്ചു നോക്കിയപ്പോൾ സംശയം…