ഓൺലൈൻ മാപ്പ് ചതിച്ചു നിർമ്മാണത്തിലിരുന്ന മേൽപാലത്തിൽനിന്ന് കാർ താഴേക്ക് പതിച്ചു യാത്രക്കാർ രക്ഷപെട്ടതു തലനാരിഴയ്ക്ക്
ഓൺലൈൻ മാപ്പ് നോക്കി വാഹനം ഓടിക്കുന്ന അപകടങ്ങൾ ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. വഴിതെറ്റി പുഴയിലും കുളത്തിലുമൊക്കെ വീണു അപകടങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ പതിവാണ്. വാഹനം വീണുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പലരും ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെടുക. ഇപ്പോഴിതാ ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലെ ദേശീയപാത 24-ലാണ് ഓൺലൈൻ മാപ്പ് ‘ചതിച്ച’ ഏറ്റവും ഒടുവിലത്തെ സംഭവം.നിർമ്മാണത്തിലിരുന്ന ഒരു മേൽപാലത്തിൽനിന്ന് കാർ താഴേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ ഒരു ഓൺലൈൻ മാപ്പ് പിന്തുടർന്ന് കാർ പാലത്തിലേക്ക് ഓടിച്ചുകയറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. തലനാരിഴയ്ക്കാണ് വാഹനത്തിലെ…

