
ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ തുറക്കും;തടയാൻ ശ്രമിച്ച ബന്ധുക്കളെ ബലം പ്രയോഗിച്ചു മാറ്റി പോലീസ്
തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി ഉടൻ തുറക്കും. സമാധി തുറക്കാൻ അനുവദിക്കാത്ത കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സമാധിയ്ക്ക് മുന്നിൽ ഗോപൻ സ്വാമിയുടെ ഭാര്യയും മകനും ഉണ്ടായിരുന്നു. സബ് കളക്ടർ ആൽഫ്രഡിന്റെ സാന്നിദ്ധ്യത്തിലാകും തുറന്ന് പരിശോധിക്കുക. വേണ്ട തയ്യാറെടുപ്പികളെല്ലാം പൊലീസ് പൂർത്തിയാക്കി. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോർട്ടത്തിനായി കൈമാറും. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്ക് സ്ഥലത്തെത്തി. നാട്ടുകാരും സ്ഥലത്തുണ്ട്. സമാധി സ്ഥലത്ത് വൻ പൊലീസ് സംഘമാണ് ഉള്ളത്. സമാധി സ്ഥലം…