
ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ശരീരഭാരം കുറച്ച് ആരോഗ്യം നിലനിര്‍ത്താൻ മിക്കവരും ഗ്രീൻടീ ഒരു ശീലമാക്കിയിട്ടുണ്ട്. സാധാരണ ചായയിൽ നിന്നും രുചിയിൽ ഗ്രീൻടീ ഒരുപാട് വ്യത്യസ്തമാണ്. ഗ്രീൻടീയുടെ രുചി ഇഷ്ടമല്ലാത്തവരും ഉണ്ട്. വ്യത്യസ്തങ്ങളായ രുചികളിൽ ഗ്രീൻടീ ലഭ്യമാണ്. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ ടീ. രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും…