
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും., ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്.
വാഷിങ്ടൺ: ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്ന് ഹമാസിന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത് ജനുവരി 20നാണ്. അതിന് മുമ്പ് ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നും അല്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേൽക്കും മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് സമ്പൂർണ നാശമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് ട്രംപ്…