തൃത്താലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃത്താല: തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. തിങ്കളാഴ്ച കാലത്താണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഗോപിക. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

ബോഡി ബിൽഡറെആസ്വഭാവികമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ് യാസിർ. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദംശങ്ങൾ ലഭ്യമായിട്ടില്ല

Read More

ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്

പാലക്കാട്: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. 11 വയസായിരുന്നു. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലു-രതിക ദമ്പതികളുടെ മകള്‍ അനാമികയാണ് മരിച്ചത്. സംഭവസ്ഥലത്ത് പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Read More

70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ ബേക്കറിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ലോട്ടറി അടിച്ചതിൽ നികുതി കിഴിച്ച് 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial