കോമയില്‍ കഴിഞ്ഞത് 13 വര്‍ഷം; ദയാമരണത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ വിടപറഞ്ഞു,രാജ്യത്തെ ആദ്യ ദയാമരണം
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രിംകോടതി അനുമതി നല്‍കിയ ഹരീഷ് റാണ വിട വാങ്ങി. 2013 മുതല്‍ 13 വര്‍ഷം കോമയിലായിരുന്നു ഹരീഷ് റാണ. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വേദനാരഹിതമായ മരണം ഉറപ്പാക്കുന്നതിനായി ഹരീഷിന് നല്‍കി വന്ന ഭക്ഷണ ട്യൂബ് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവസാന നിമിഷത്തില്‍ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം…

