Headlines

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം,വൈകിയത് ഒളിച്ചോട്ടമല്ല; തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണമെന്ന് അമ്മ

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ‘അമ്മ. മലയാള സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല. തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണം.പ്രതികരണം വൈകിയത് ഒളിച്ചോട്ടമല്ല. ‘അമ്മ ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പ്രതികരണം: അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ്…

Read More

മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ടയെ തകർത്തു; തുറന്നടിച്ച് വിനയൻ

ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് വിനയൻ തന്റെ പ്രതികരണം അറിയിച്ചത്. റിപ്പോർട്ട് വെളിയിൽ വന്ന സാഹചര്യത്തിൽ മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖർ മനസ്സാക്ഷിയുടെ കണ്ണാടിയിലേയ്ക്ക് നോക്കണം എന്നും തൊഴിൽ വിലക്കിയുള്ള സിനിമയുടെ മാഫിയാ വൽക്കരണത്തെക്കുറിച്ചും അദ്ദേഹം തുറന്നെഴുതി. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയൻ ആരോപിക്കുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിക്കുന്നത്…

Read More

ഡബ്യൂസിസിയുടെ പോരാട്ടത്തിന് അഭിനന്ദനം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷം’; സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണിതെന്നും രഞ്ജിനി

കൊച്ചി: ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിനി. ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്ന് നടി പറഞ്ഞു. ഡബ്യൂസിസിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍ അവരെ അഭിനന്ദിക്കുന്നു. വ്യക്തിപരമായ ആശങ്കയിലാണ് താൻ കോടതിയിലേക്ക് പോയതെന്നും രഞ്ജിനി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാണ് ആദ്യം മുതല്‍‌ പറഞ്ഞത് എന്ന് നടി രഞ്ജിനി. പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തന്‍റെ…

Read More

മലയാള സിനിമയെ നിയന്ത്രിക്കുന്ന ആ 15 പേര്‍ പവര്‍ ഗ്രൂപ്പ്, ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘമെന്ന് വിളിച്ചു; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

   തിരുവനന്തപുരം : മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയല്‍ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമാമേഖലയില്‍ വ്യാപക ലൈംഗിക…

Read More

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

    മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർ‌ട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്….

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തുവിടും; 62 പേജുകൾ ഒഴിവാക്കും

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു തന്നെ പുറത്തു വിടും. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233…

Read More

നിർമ്മാതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം

കൊച്ചി: മലയാളസിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. ജസ്റ്റിസ് വി.ജി.അരുണിന്റേതാണ് ഉത്തരവ്. റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട്‌ ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട്‌ പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial