അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും ‘ഐ ലവ് യു’ പറയുന്നതും കുറ്റകൃത്യം; ഛത്തീസ്ഗഡ് ഹൈകോടതി
റായ്പുർ: അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും വലിച്ചടുപ്പിക്കുന്നതും ‘ഐ ലവ് യു’ പറയുന്നതും കുറ്റകൃത്യം. ഇത് സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതെന്ന് ഛത്തീസ്ഗഡ് ഹൈകോടതി. സ്‌കൂൾ വിട്ട് വരവെ പെൺകുട്ടിയുടെ കൈ പിടിച്ച് വലിച്ചടുപ്പ് ഐ ലവ് യു പറഞ്ഞതിന് മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്‍റെ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.സിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 2022ലാണ് യുവാവിന് വിചാരണ കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷ വിധിച്ചത്. സംഭവം…

