ക്രിസ്മസ് അവധി 20 മുതൽ

ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും.എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ് പരീക്ഷകള്‍ സമാപിക്കുക. എങ്കിലും 20ന് വൈകുന്നേരം സ്‌കൂളുകള്‍ അടച്ചാല്‍ മതിയെന്നാണ് നിർദേശം. ഏതെങ്കിലും സാഹചര്യത്തില്‍ ഒരുദിവസത്തെ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യത്തിനാണ് 20ന് അടച്ചാല്‍ മതിയെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതോടെ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണം ഒൻപത് ആയി കുറയും.

Read More

ശിവഗിരി തീർത്ഥാടനം ചിറയന്‍കീഴ് വര്‍ക്കല താലൂക്കുകളിൽ ഡിസംബർ 31 ന് അവധി

തിരുവനന്തപുരം: ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെ നടക്കുന്ന 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് അവധി. ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Read More

കനത്ത മഴയേത്തുടര്‍ന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൃശ്ശൂര്‍: കനത്ത മഴയേത്തുടര്‍ന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മലപ്പുറത്ത് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിയുണ്ടാവുക. അഞ്ച് വടക്കന്‍ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്‌. മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

അതിശക്തമായ മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷണൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്….

Read More

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല

Read More

2025ലെ സര്‍ക്കാര്‍ അവധികൾ

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു_ -ജനുവരി 2: മന്നം ജയന്തി– ഫെബ്രുവരി 26: മഹാശിവരാത്രി– മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍– ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി– ഏപ്രില്‍ 17: പെസഹ വ്യാഴം– ഏപ്രില്‍ 18: ദുഃഖവെള്ളി– മെയ് 1: മെയ്ദിനം– ജൂണ്‍ 6: ബക്രീദ്– ജൂലൈ 24: കര്‍ക്കടക വാവ്– ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം– ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി– സെപ്റ്റംബര്‍ 4: ഒന്നാം…

Read More

സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ…

Read More

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ: ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം കണക്കിലെടുത്താണ് അവധി. അതേ സമയം പരീക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

Read More

ദുർഗാഷ്ടമി ഒക്ടോബർ 11 ന്  സംസ്ഥാനത്ത് സ്കൂളുകൾക്ക്  അവധി

തിരുവനന്തപുരം: പൂജ വയ്പ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങള്‍ പൂജ…

Read More

കുടിവെള്ള പ്രശ്നം രൂക്ഷം; തിരുവനന്തപുരം നഗരസഭ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: നഗരസഭ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി പ്രഖ്യാപിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടത്. ഇന്ന് രാത്രിയോടെ നഗരസഭയില്‍ തടസപ്പെട്ട കുടിവെള്ള വിതരണം പുനഃരാരംഭിക്കാന്‍ കഴിയും. ഒരു മണിക്കൂറിനുള്ളില്‍ വാല്‍വിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞു. തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതര വീഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial