വനിതാ ദിനത്തിൽ സ്ത്രീജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്താവാവധി പ്രഖ്യാപിച്ചു എൽ & ടി കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് എൻ സുബ്രഹ്മണ്യൻ
ഹൈദരാബാദ്: സ്ത്രീ ജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്തവാവധി അനുവദിച്ച് പ്രമുഖ എഞ്ചിനീയറിംഗ്, നിർമ്മാണ സ്ഥാപനമായ എൽ & ടി. കമ്പനിയുടെ മുംബൈയിലെ പവായ് ഓഫീസിൽ നടന്ന വനിതാ ദിനാഘോഷ വേളയിലാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് എൻ സുബ്രഹ്മണ്യൻ ഈ പ്രഖ്യാപനം നടത്തിയത്. വ്യവസായത്തിൽ ആദ്യമായിട്ടാണ് ഈ നയം നടപ്പിലാക്കുന്നത്. എൽ & ടിയിലെ 60,000 പേരടങ്ങുന്ന ജീവനക്കാരിൽ 9% വരുന്ന ഏകദേശം 5,000 വനിതാ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. അതേസമയം, നയം…

