കുടിവെള്ള പ്രശ്നം രൂക്ഷം; തിരുവനന്തപുരം നഗരസഭ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: നഗരസഭ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി പ്രഖ്യാപിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടത്. ഇന്ന് രാത്രിയോടെ നഗരസഭയില്‍ തടസപ്പെട്ട കുടിവെള്ള വിതരണം പുനഃരാരംഭിക്കാന്‍ കഴിയും. ഒരു മണിക്കൂറിനുള്ളില്‍ വാല്‍വിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞു. തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതര വീഴ്ച…

